കെ.ആർ. മോഹനൻ സ്മാരക ടൗൺ ലൈബ്രറി സ്പീക്കർ ഉൽഘാടനം ചെയ്തു

">

ചാവക്കാട്: കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്രന്ഥാലയങ്ങളും ഡിജിറ്റല്‍ വല്‍ക്കരണത്തിലൂടെ പ്രവര്‍ത്തന ശൈലിയിൽ മാറ്റം വരുത്തിയതായി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . നഗരസഭയുടെ കെ.ആർ. മോഹനൻ സ്മാരക ടൗൺ ലൈബ്രറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍ . . കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അന്തരിച്ച സനിമ സംവിധായകന്‍ കെ.ആര്‍.മോഹനൻറെ പേരു നല്‍കിയിരിക്കുന്ന ലൈബ്രറി നഗരഹൃദയത്തില്‍ വഞ്ചിക്കടവിലാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

നഗരസഭ 2017- 18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒമ്പത് ലക്ഷം രൂപ ചെലവിലാണ് ലൈബ്രറി നിര്‍മിച്ചത്. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദ് കെ.ആര്‍.മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം, എം.ബി.രാജലക്ഷ്മി, എ.എ. മഹേന്ദ്രന്‍, സഫൂറ ബക്കര്‍, കൗണ്‍സിലര്‍ എ.എച്ച്. അക്ബര്‍, സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മുഹമ്മദ് ബഷീര്‍, ലാസര്‍ പേരകം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors