മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശി ഒമാനിലെ നിസ്വയിൽ മരിച്ചു. ചാവക്കാട് വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീൻ -ആയിഷ ദമ്പതികളുടെ മകൻ ഖലീൽ (55) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് രണ്ട് ആഴ്ചയോളമായി നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായിരുന്നു. മാതാവ് :ആയിഷ , ഭാര്യ : ഷമീന . മക്കൾ: സിനാൻ, ഹനാൻ, ഹാനിയ