Header Saravan Bhavan

മന്ത്രി ശിവൻ കുട്ടിയുടെ രാജി ആവശ്യപെട്ട് യു ഡി എഫ് നിൽപ് സമരം സംഘടിപ്പിച്ചു

Above article- 1

ചാവക്കാട്: സുപ്രീംകോടതി വിധി പ്രകാരം വിചാരണ നേരിടേണ്ട വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉടന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിന് മുന്‍പില്‍ നടന്ന നില്‍പ്പ്‌സമരം ഡി.സി.സി. ജില്ല സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ആര്‍. വി.അബ്ദുള്‍ റഹീം അധ്യക്ഷതവഹിച്ചു.

Astrologer

യു.ഡി.എഫ്. കണ്‍വീനര്‍ കെ നവാസ്, ഡിസിസി സെക്രട്ടറിമാരായ കെ ഡി വീരമണി, എ.അലാവുദ്ദീന്‍ മുസ്ലിംലീഗ് നേതാവ് പി. എ ഷാഹുല്‍ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, നഗരസഭ കൗണ്‍സിലര്‍മാരായ ഫൈസല്‍ കാനാംപുള്ളി, ജോയ്‌സി ടീച്ചര്‍, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മല്‍, കെ ജെ ചാക്കോ, എം. എസ്. ശിവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Vadasheri Footer