ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം 26, 28, 29, 30 തിയ്യതികളില്‍
ഗുരുവായൂര്‍: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ഈ മാസം 26, 28, 29, 30 തിയ്യതികളില്‍ ബ്രഹ്മംകുളം സെന്‍ര് തേരേസാസ് ഗേല്‍സ് ഹൈസ്‌ക്കൂളിലും, വി.ആര്‍.എ.എം.എംഎച്ച്.എസ്.എസ്സിലും നടത്തപ്പെടുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 120-സ്‌ക്കൂളുകളില്‍നിന്നുമായി വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ഥ വേദികളില്‍ മാറ്റുരയ്ക്കുന്നത്.
ബ്രഹ്മകുളം സ്‌കൂളിൽ 15 വേദിക ളും വി ആർ അപ്പു മെമ്മോറിയൽ എച്ച് എസ് എസിൽ നാലു വേദികളും ,നഗര സഭ കമ്യുണിറ്റി ഹാളിൽ ഒരു വേദിയുമടക്കം 20 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത് . സംസ്കൃതോത്സവവും , അറബിക് കലോത്സവുമാണ് വി ആർ അപ്പു മെമ്മോറിയൽ എച്ച് എസ് എസിൽ നടക്കുക . കലോത്സത്തിലെ ബാൻഡ് മത്സരം ബ്രഹ്മകുളം പള്ളിയുടെ മുറ്റത്തും നടക്കും ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന് തുടക്കംകുറിയ്ക്കുന്ന ഘോഷയാത്ര, 26-ന് വി.ആര്‍.എ.എം.എംഎച്ച്.എസ്.എസ്സില്‍ നിന്ന് ആരംഭിച്ച് ബ്രഹ്മംകുളം സെന്‍ര് തേരേസാസ് ഗേല്‍സ് ഹൈസ്‌ക്കൂളില്‍ സമാപിയ്ക്കും.
തുടർന്ന് നടക്കുന്ന സമ്മേളനം ടി എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്യും , മുരളി പെരുനെല്ലി എം എം എൽ എ അധ്യക്ഷത വഹിക്കും . കെ വി അബ്ദുൾ ഖാദർ എം എൽ എ മുഖ്യാതിഥിയാകും .വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി, പബ്ലിസിറ്റി കമ്മറ്റി ചെയർ മാൻ സുരേഷ് വാര്യര്‍ , എ ഇ ഒ. പി .ബി അനിൽ ,നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, നഗരസഭാംഗങ്ങളായ ജോയ്‌ചെറിയാന്‍, ബാബുമാസ്റ്റര്‍, ജലീല്‍ പണിക്കവീട്ടില്‍, അഭിലാഷ് ചന്ദ്രന്‍ , സിസ്റ്റർ എൽസ ആന്റോഎന്നിവര്‍ സംബന്ധിച്ചു .
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ
OS 60 / 2019
സുലൈമാൻ…………………………………………………….അന്യായം
ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി
മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്