ചാവക്കാട് : ബാഹുബലി അണിയറ ശില്പികളുടെ കരവിരുതിൽ ഒരുക്കിയ ലണ്ടൻ സ്ട്രീറ്റും അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീലുമായി ചാവക്കാട് ഫെസ്റ്റ് ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചതായി. മാനേജിങ് ഡയറക്ടർ സിദാൻ അബു, മാനേജർ ജിഷ്ണു ജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മേളയിലെ ലണ്ടൻ സ്ട്രീറ്റ് ചാവക്കാട് എസ് എച്ച് ഒ വിപിൻ വേണുഗോപാൽ, റോബോട്ടിക് സൂ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബുഷറ ലത്തീഫ്, അവതാർ 2 ഇല്ല്യൂഷൻ വാർഡ് കൗൺസിലർ രഞ്ജിത് കുമാർ, വ്യാപാര സ്റ്റാളുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് എന്നിവരും ഉദ്ഘാടനം ചെയ്തു മാനേജിങ് ഡയറക്ടർ സിദാൻ അബു, മാനേജർ ജിഷ്ണു ജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യാ ഗേറ്റ് മാതൃകയിൽ നിർമിച്ച കൂറ്റൻ കവാടം, ലണ്ടൻ സ്ട്രീറ്റ് എന്ന സ്വപ്ന നഗരിയി, മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന റോബോട്ടിക് സൂ, ദൃശ്യവിസ്മയം തീർത്ത അവതാർ 2 ന്റെ മായാ ലോകം, അമ്യൂസ്മെന്റ് പാർക്കും പക്ഷികളുടെ ലോകവും, വെജിറ്റെറിയനും നോൺ വെജിറ്റെറയനും പ്രത്യകം ഫുഡ് കോർട്ടുകൾ, വ്യാപാര സ്റ്റാളുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ ചാവക്കാട് ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി 22 വരെ ഒരു മാസക്കാലം ചാവക്കാട് ഫെസ്റ്റ് ചാവക്കാട് ഉണ്ടാവും. എൻട്രി ഫീ 80 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.