Header 1 vadesheri (working)

കോൺഗ്രസ്സ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Above Post Pazhidam (working)

ചാവക്കാട് : കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടക്കുന്ന സിപിഎം ന്റെയും പോലീസിന്റെയും, മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

First Paragraph Rugmini Regency (working)

മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

Second Paragraph  Amabdi Hadicrafts (working)

സി. എ. ഗോപ പ്രതാപൻ, കെ. വി. സത്താർ, കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, പി. വി. ബദറുദ്ധീൻ, ഷോബി ഫ്രാൻസിസ്, എച്ച്. എം. നൗഫൽ, എം. എസ്. ശിവദാസ്, കെ. വി. യൂസഫ് അലി, അനീഷ് പാലയൂർ, ആർ. കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

തബ്ഷീർ മഴുവഞ്ചേരി, സി. കെ. ബാലകൃഷ്ണൻ, ഷകീർ പി. കെ, വി. ബി. അഷറഫ്, പി. വി. പീറ്റർ, ജമാൽ താമരത്ത്, പി. ടി. ഷൗകത്ത്അലി, ആർ. കെ. നവാസ്, ആർ. വി. അബ്ദുൾ ജബ്ബാർ, ഷിഹാബ് മണത്തല, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.