Header 1 = sarovaram
Above Pot

ചാവക്കാട് ഗവൺമെൻറ് സ്കൂളിലെ പുതിയ കെട്ടിടം ഉത്ഘാടനം 24 ന്

ചാവക്കാട് :. നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം 24 ന് വൈകിട്ട് നാലുമണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉത്ഘാടനംചെയ്യും . സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിൽ പുതിയ കെട്ടിടം ലഭ്യമായത്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019- 20 വാർഷിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളൊരുക്കി കെട്ടിടം നിർമ്മിച്ചത്.

Astrologer

മദിരാശി ഗവൺമെൻറിന്റെ അംഗീകാരത്തോടെ മലബാർ ഡിസ്റ്റിക് ബോർഡിൻറെ പ്രത്യേകത താല്പര്യർത്ഥം1918 ലാണ് ചാവക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്.ചാവക്കാടും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കണമെന്ന നാട്ടുകാരുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമായിട്ടാണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യാർത്ഥികളുടെ ബാഹുല്യം മൂലം 1957 അധ്യയന വർഷത്തിൽ പ്രവേശന നേടിയ വിദ്യാർത്ഥികൾക്ക് പോലും മറ്റ് സ്കൂളിലേക്ക് മടങ്ങേണ്ടി വന്നു. അതിന്റെ നിരാശയിൽ 200 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുള്ള കെട്ടിടം പൊതുജനങ്ങൾ നിർമ്മിച്ചു നൽകി.

Vadasheri Footer