Madhavam header
Above Pot

ചാവക്കാട് പുതിയറയിൽ 37 പവൻ സ്വർണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്:തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്തവീട്ടിൽ നിന്ന് 37 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .വാടാനപ്പള്ളി രായംമരക്കാർ വീട്ടിൽ സുഹൈൽ(ഓട്ടോ സുഹൈൽ-42)നെയാണ് ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിലാണ് നവംബർ മൂന്നിന് കവർച്ച നടത്തിയത്.

സംഭവ ദിവസം വെളുപ്പിന് ബൈക്കിലെത്തിയ മൂവർ സംഘമാണ് കവർച്ച നടത്തി മുങ്ങിയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിൽ ഒരാളെ പിടിച്ചത്.അഷറഫും,കുടുംബവും ആലപ്പുഴയിലെ ഭാര്യ വീട്ടിൽ നിന്നെത്തിയപ്പോഴാണ് സ്വർണാഭരണം നഷ്ട്ടപ്പെട്ടതറിഞ്ഞത്.ഒരു വർഷമായി അഷറഫും,കുടുംബവും മോഷണ നടന്ന വീട്ടിൽ താമസിച്ചിരുന്നില്ല.വീടിൻറെ പുറകുവശത്തെ സിസി ടിവി ക്യാമറ തകർത്ത് താഴെയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറകുവശത്തെ വാതിൽ കുത്തിപൊളിച്ച നിലയിൽ കാണുകയായിരുന്നു.ഏഴുപവൻറെ മാല,മൂന്ന് പവൻ വീതമുള്ള മൂന്ന് പറ്റുമാല,രണ്ടു പവൻറെ നെക്‌ലേസ്,മൂന്ന് പവൻ വീതമുള്ള മൂന്ന് തടവള,ഒരുഗ്രാം വീതമുള്ള 20 കോയിനുകൾ രണ്ടര പവൻറെ ഒരു കോയിൻ,നാലുപവൻറെ കൈചെയിൻ,രണ്ടു പവൻറെ കമ്മൽ എന്നിവയാണ് മോഷണം പോയത്.പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.എസ്എച്ച്ഒ യെ കൂടാതെ എസ്ഐ മാരായ യു.കെ.ഷാജഹാൻ,അനിൽ,എഎസ്ഐ.ബിന്ദുരാജ്,സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എ.ജിജി,സിപിഒമാരായ ശരത്ത്,ആശിഷ്,പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Astrologer

Vadasheri Footer