Header 1 vadesheri (working)

ചാവക്കാട് പത്രപ്രവർത്ത കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട്ടെ പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാസിം സെയ്ത് ^ മാധ്യമം (പ്രസി), ക്ലീറ്റസ് ചുങ്കത്ത് മാതൃഭൂമി (സെക്രട്ടറി), റാഫി വലിയകത്ത് ^ ചന്ദ്രിക (ട്രഷറർ), കെ.ടി. വിൻസെൻറ് ദീപിക (വൈ.പ്ര), ടി.ടി. മുനേഷ് പ്രൈം ടി.വി. (ജോ.സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഡിറ്ററായി ടി.ബി. ജയപ്രകാശ് (ദേശാഭിമാനി), പ്രോഗ്രാം കോ ഓർഡിനേറ്ററായി ജോഫി ചൊവ്വന്നൂരിനേയും (എ.സി.വി) തെരഞ്ഞെടുത്തു. ശനിയാഴ്ച്ച ചേർന്ന വാർഷിക യോഗത്തിൽ പി.ഒ. അലിക്കുട്ടി (മാധ്യമം), ടി.ബി. ജയപ്രകാശ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഷിക ജനറൽ ബോഡിയിൽ മുൻ പ്രസിഡൻറ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം. ബാബു (മംഗളം) റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി. ഷക്കീൽ (ചാവക്കാട് ഓൺലൈൻ), ശിവജി നാരായണൻ (മലയാളം ഡെയ്ലി ഓൺലൈൻ), കെ.ടി. വിൻസെൻറ് എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)