Post Header (woking) vadesheri

പ്രചര ചാവക്കാടിന്റെ ജനകീയ ഓണസദ്യ വേറിട്ട അനുഭവമായി

Above Post Pazhidam (working)

ചാവക്കാട് : സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി ചേർത്ത് പിടിച്ചു ചാവക്കാട് പ്രചരയുടെ നേതൃത്വത്തിൽ രണ്ടോണ നാളിൽ സംഘടിപ്പിച്ച ജനകീയ ഓണ സദ്യ വേറിട്ട അനുഭവമായി . ചാവക്കാട് ബസ് സ്റ്റാന്റ് ചത്വരത്തില്‍ നടന്ന ഓണ സദ്യ ചാവക്കാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരെ സാക്ഷിയാക്കി കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, നടന്‍ വി.കെ ശ്രീരാമന്‍, നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നേതാക്കളായ കെ.കെ സുധീരന്‍, എം കൃഷ്ണദാസ്, പി യതീന്ദ്രദാസ്, ജാഫര്‍ , ഡോ മധുസൂദനന്‍, സുലൈമാന്‍ അസ്ഹരി, സഗീര്‍ പ്രാര്‍ത്ഥന, ഉണ്ണി മേലേപ്പുര, എന്‍.എം ശരീഫ്, ഫുവാദ് ബാസുരി, എ.എച്ച് അക്ബര്‍, , ഇക്ബാല്‍, എ.കെ ഷഫീക്ക്, പി.കെ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

buy and sell new

Second Paragraph  Rugmini (working)

പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ 4000ഓളം പേർക്കാണ് സദ്യ വിളമ്പിയത്. പ്രചര വനിതാ വിങ് പ്രവര്‍ത്തകരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രചര ചാവക്കാടിന്റെയും യു.എ.ഇ ചാപ്റ്ററിന്റെയും പുതിയ ലോഗോ ചടങ്ങില്‍ പ്രകാശനം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയും നടന്‍ വി.കെ ശ്രീരാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.