Post Header (woking) vadesheri

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലി(52) യെയാണ് ചാവക്കാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ
പതിനൊന്ന് കാരി പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച ത്.

Ambiswami restaurant

ഇതോടെ പെൺകുട്ടി ബഹളം വെച്ച് പുറത്തേക്കോടി വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, വിൽസൺ ചെറിയാൻ, ഒ.പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനീഷ് നാഥ് , നവാബ് , വനിതാ സി.പി.ഒ ഷൗജത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Second Paragraph  Rugmini (working)