Above Pot

പന്ത്രണ്ടുകാരിയെ കൈകാലുകൾ ബന്ധിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചാവക്കാട് : മാതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടു കാരിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . അണ്ടത്തോട് തണ്ണിയാർ കുടി റമളാൻ മകൻ ഷാജഹാൻ 35 ആണ് അറസ്റ്റിൽ ആയത് . 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്,കഞ്ചാവിന് അടിമയായ പ്രതി കത്തി മുനയിൽ നിറുത്തി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു . ഒരിക്കൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ട അയൽ വാസികൾ അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്ത് അറിയുന്നത് . അയൽ വാസികൾ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിൽ വിവരം കൈമാറി . സ്‌കൂൾ അധികൃതർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി . പോലീസ് കേസ് എടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു .പെൺകുട്ടിയെ പോലീസ് കുന്നംകുളം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുത്ത ശേഷം കോടതി നിർദേശപ്രകാരം തൃശ്ശൂരിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു . ഒളിവിൽ പോയ പ്രതി തമിഴ് നാട്ടിൽ വിവിധയിടങ്ങളിൽ ഹോട്ടലിൽ ജോലി നോക്കി വരികയായിരുന്നു .

First Paragraph  728-90

കുന്നംകുളം ഡി വൈ എസ് പി വിരമിച്ചതിനെ തുടർന്ന് ചുമതലയേറ്റ എ സി പി ടി എസ് സനോജ് പഴയ കേസുകൾ പരിശോധിച്ചപ്പോഴാണ് ഈ കേസ് ശ്രദ്ധയിൽ പെട്ടത് . അന്വേഷണം ഏറ്റെടുത്ത ചാവക്കാട് സി ഐ ഗോപകുമാറിന്റെ പ്രത്യേക സംഘത്തിൽ പെട്ട എസ് ഐ മാധവൻ എ എസ് ഐ അനിൽ മാത്യു ,സി പി ഒ മാരായ ലോഫി രാജ് , അബ്ദുൾ റഷീദ് ,എന്നിവർ ചേർന്ന് പൊള്ളാച്ചിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ മാതാവിനെ യും പോലീസ് അറസ്റ്റ് ചെയ്തു .

Second Paragraph (saravana bhavan