Header 1 vadesheri (working)

ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു.ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു.

First Paragraph Rugmini Regency (working)

സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൾ റഷീദ് പി. എസ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലർ മാരായ എം.ആർ.രാധാകൃഷ്ണൻ, കെ.വി.സത്താർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷെമീർ. എം എന്നിവർ സംസാരിച്ചു. തുടർന്ന് വഞ്ചിക്കടവ് റോഡിൽ നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് എം.എൽ.എ എൻ.കെ.അക്ബർ തുടക്കം കുറിച്ചു. വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന അംഗങ്ങൾ, വിദ്യാർത്ഥികൾ, നഗരസഭ കൗൺസിലർമാർ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Second Paragraph  Amabdi Hadicrafts (working)


മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നഗരസഭയിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാൻ എത്തുന്ന അതിഥി തൊഴിലാളിയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും നഗരസഭ ചെയർപേഴ്സൺ ആദരിച്ചു.നമ്മുടെ പ്രകൃതിക്കും ജലാശയത്തിനും അങ്ങേയറ്റം ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ മഴ വെള്ളത്തിലൂടെ ഒഴുകി ജലാശയത്തിൽ എത്തുന്നത് തടയുവാൻ ഇത്തരം ആളുകളുടെ പ്രവർത്തനം മൂലം ഒരു പരിധിവരെ തടയുവാൻ സഹായകരമായിരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.