ലൈഫ് മിഷൻ , ചാവക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും നഗര സഭ ഒരു കോടി രൂപ വായ്പ എടുക്കും.
ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ നാലാം ഘട്ടത്തിലെ 67
ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട നഗരസഭാ വിഹിതമായ 1 കോടി രൂപ ,ചാവക്കാട് സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിനുള്ള നഗരസഭ കൗണ്‍സില്‍ തീരുമാനത്തിന് സഹകരണ വകുപ്പിന്‍റെ
അംഗീകാരം ലഭിച്ചു.ഈ തുക ഉപയോഗപ്പെടുത്തി നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 67
ഗുണഭോക്താക്കള്‍ക്കും ഈ സാമ്പത്തിക വര്‍ഷം തന്നെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്
സാധിക്കുന്നതാണ്. ലൈഫ് മിഷന്‍ പദ്ധതി മുഖേന അനുവദിച്ച 781 ഗുണഭോക്താക്കളില്‍ 487 പേര്‍ ഭവന
നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. ഭവന നിര്‍മ്മാണത്തിന്‍റെ അന്തിമ ഘട്ടത്തിലുള്ളവര്‍ക്കും ഈ
വായ്പയുടെ ലഭിക്കുന്നതാണ്.