Post Header (woking) vadesheri

ചാവക്കാട് നഗര ഭയുടെ പുതിയ മാസ്റ്റർ പ്ലാനിൽ വ്യാപക പരാതി ,ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങൾ വ്യാപകമായി ഉയർത്തിയ പരാതികൾക്കും, ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭാ ചെയർമാൻ്റെ നേത്രത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു.
വർഷങ്ങളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ ഡ്രൈ അഗ്രികൾച്ചർ സോണിൽ ഉൾപെടുത്തിയതിനെതിരെ നിരവധി വ്യക്തികളും, സംഘടനകളും നഗരസഭക്ക് പരാതി നൽകിയിരുന്നു.

യാതൊരു പഠനവും നടത്താതെയും,ജനങ്ങളുമായി ചർച്ച ചെയ്യാതെയും തയ്യറാക്കിയ മാസ്റ്റർ പ്ലാനിൽ നിരവധി അപാകതകളുണ്ടെന്ന് ചെയർമാനും, ഉദ്യോഗസ്ഥർക്കും ബോധ്യമായി. പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ പ്രദേശത്തെ നിരവധി പേർ കൃത്യമായ തങ്ങളുടെ ഭൂമി സംബന്ധമായ രേഖകളുമായി ചെയർമാനോട് പരാതി ബോധിപ്പിക്കാൻ സ്ഥലത്തെയിരുന്നു.പത്താം തിയ്യതി പരാതിക്കാരുമായി ഹിയറിംഗ് നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നുണ്ട്.

Second Paragraph  Rugmini (working)


മാസ്റ്റർ പ്ലാനിൽ വന്നുപ്പെട്ടിട്ടുള്ള വലിയ അപാകത ചെയർമാനും, ഉദ്യോഗസ്ഥർക്കും കൃത്യമായും ബോധ്യമായ സാഹചര്യത്തിൽ വേണ്ട തി രു ത്തൽ നടപടികൾ നരസഭയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം പറഞ്ഞു.പത്താം തിയ്യതിയിലെ ഹിയറിംഗിൽ ഹാജരായി കൂടുതൽ കാര്യങ്ങൾ നഗരസഭാധികൃതരെ ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Third paragraph

ഡപ്യൂട്ടി ടൗൺ പ്ലാനർ മനോജ്, നഗരസഭാ സെക്രട്ടറി കെ.ബി.വിശ്വനാഥൻ
മുനിസിപ്പൽ എഞ്ചിനീയർ റിഷ്മ സന്തോഷ് കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, ഷാഹിനാ സലീം, പൊതു പ്രവർത്തകരായ ദസ്തഗീർ മാളിയേക്കൽ, അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, ലത്തീഫ് പാലയൂർ, ആരിഫ് പാലയൂർ, സി.എം.ജനീഷ്, കെ.എം.സാദിക്ക്, കെ.വി.ഫസലു എന്നിവർ ചെയർമാനും സംഘവുമായി സംസാരിച്ചു.