എടക്കഴിയൂരില്‍ അനധികൃത മദ്യം പിടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ .

Above article- 1

ചാവക്കാട് : എടക്കഴിയൂരില്‍ ജൂണ്‍ ഒന്നിന് നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . എടക്കഴിയൂര്‍ കാജാ സെന്റെറില്‍ പ്ലാവെള്ള വീട്ടില്‍ ഷാഹുല്‍ ഹമീദ് മകന്‍ അമീര്‍ (35) ആണ് അറസ്റ്റിലായത് . എടക്കഴിയൂര്‍ സിങ്കപ്പൂര്‍ പാലസിന് സമീപം മദ്യ വില്‍പന നടത്തുന്നതിനെ പോലിസിനെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു . ഇതിലെ മറ്റൊരു പ്രതി മുനീറിനെ മദ്യ വില്പനക്കിടെ ജൂലായ്‌ 24ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു .

Vadasheri Footer