Above Pot

ചാവക്കാട് ബീച്ചിൽ പെരുന്നാൾ പ്രമാണിച്ച് ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു

ചാവക്കാട് : ചാവക്കാട് നഗര സഭ കുടുംബശ്രീയുടെയും ദേശീയ നഗര ഉപജീവന മിഷന്റെയും ചെറിയ പെരുനാളിനോടനുബന്ധിച്ചു ചാവക്കാട് ഭക്ഷ്യ മേള സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട് ബീച്ചിൽ ജൂൺ 4 ന് വൈകീട്ട് ആരംഭിക്കുന്ന രുചിമേള എം എൽ എ കെ വി അബ്ദുൾ ഖാദർ ഉത്ഘാടനം ചെയ്യും ജൂൺ 7 വരെ നടക്കുന്ന രുചിമേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഒൻപത് സ്റ്റാളുകൾ ഉണ്ടാകും. മേളയിൽ ചാവക്കാടൻ ചേലാക്കി , കപ്പ കാന്താരി , കപ്പ ബീഫ് ,ദോശ സ്പെഷ്യൽ , കിഴി ബിരിയാണി ഇടി മുട്ട , കിളി കൂട് , ഉന്ന ക്കായ , മീൻ വറ്റിച്ചത് , ബീഫ് ഉലർത്ത് , പഴംപൊരിയും ബീഫും , ചിക്കൻ കൊഴുക്കട്ട , ബീഫ് കൊഴുക്കട്ട , പല തരം അച്ചാറുകൾ ഐസ് ക്രീമുകൾ ജ്യൂസ് എന്നിവ മേളയിൽ ലഭിക്കും .

First Paragraph  728-90

ഭക്ഷ്യ മേളയോടനുബന്ധിച്ച് വജ്ര ജൂബിലി ഫെല്ലോഷിപ് കലാകാരന്മാർ വിദ്യാർത്ഥികളുടെ ഒപ്പന , കുടുംബശ്രീ കലാകാരികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ കരോക്കെ ഗാനമേള എന്നിവയും അരങ്ങേറും
വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ് ,സ്റ്റാന്റിങ് കമ്മറ്റി അദ്ധ്യക്ഷന്മാരായ കെ എച്ച് സലാം ,എം ബി രാജലക്ഷ്മി ,സഫൂറ ബക്കർ എ എ മഹേന്ദ്രൻ , എ സി ആനന്ദൻ സി ഡി എസ് പ്രവർത്തകരായ സി എ ലളിത, പ്രീജ ദേവൻ പ്രസന്ന രണദിവെ , എച്ച് ഐ പോൾ തോമസ് എന്നിവരും പങ്കെടുത്തു .

Second Paragraph (saravana bhavan