Header 1 vadesheri (working)

ചാവക്കാട് കോവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : കോഴികുളങ്ങരയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു. കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ് മരിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇരുവരും. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമേഷിനെ തൃശൂർ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നാല് ദിവസമായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഉമേഷ്‌ ഇന്ന് വൈകുന്നേരമാണ് മരിച്ചത്.

Second Paragraph  Amabdi Hadicrafts (working)

ഗുരുതരാവസ്ഥയിൽ വീട്ടിൽ കോവിഡ് ട്രീറ്റ്മെന്റിൽ കഴിഞ്ഞിരുന്ന മാതാവ് സരോജിനി ഇന്ന് രാവിലെ മരിച്ചിരുന്നു.

അരുണോദയൻ, ഉഷ എന്നിവർ ഉമേഷിന്റെ സഹോദരങ്ങളാണ്.
ഭാര്യ: ബിന്ദുമതി.
മക്കൾ: ശ്രീദേവ്, ഹരിദേവ്.