
ചാവക്കാട് ബ്ലോക്ക് അക്ഷരോന്നതി സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ‘അക്ഷരോന്നതി’ പുസ്തക സമാഹരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഷിബു അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എം സാഹിദ്, എം.ജെ മേരി, കെ.ജെ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുബൈദ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുബൈദ പാലക്കൽ, ആർ.കെ ഇസ്മായിൽ, സഫീന നജീബ്, അബൂബക്കർ കുന്നം കാട്ടയിൽ,

ലതിക തുളസീദാസ്, പ്രബീന സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ വർഗീസ്, പട്ടികജാതി വികസന ഓഫീസർ ബിജു അയ്യപ്പൻ, എടക്കഴിയൂർ ആർ.പി.എം.എം യു.പി.എസ് പ്രധാന അദ്ധ്യാപിക കെ.ടി സെബന എന്നിവർ സംസാരിച്ചു.

