Post Header (woking) vadesheri

ചാവക്കാട് നഗരസഭ ആയുർവേദ ദിനാചരണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം നടത്തി . ബ്ലാങ്ങാട് ജി. എഫ്.യു. പി. സ്കൂളിൽ എൻ. കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

വൈസ് ചെയർമാൻ കെ. കെ.മുബാറക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ ലത്തീഫ്, പി.എസ്. അബ്ദുൽ റഷീദ്, അഡ്വ. എ വി മുഹമ്മദ് അൻവർ,പ്രസന്ന രണദിവെ, ഷാഹിന സലീം , കൗൺസിലർ കെ. വി.സത്താർ, വാർഡ് കൗൺസിലർ കെ പി രഞ്ജിത്ത് കുമാർ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോഷക ഭക്ഷണ പ്രദർശന മത്സരത്തിലെ വിജയികൾക്ക് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.

Second Paragraph  Rugmini (working)