Header 1 = sarovaram
Above Pot

തിരുവെങ്കിടം അടിപ്പാത, ഉപവാസ സമരം നടത്തി ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രദേഴ്സ് ക്ളബ്ബിൻ്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്മൃതിക്ക് മുന്നിൽ ഉപവാസ സമരം നടത്തി.സമരത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് കെ.ടി.സഹദേവൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൺവീനർ പി.ഐ. ലാസർ അധ്യക്ഷത വഹിച്ചു.

സെൻ്റ ആൻ്റണീസ്പള്ളി വികാരി ഫാ. പ്രിന്റോ കുളങ്ങര, തിരുവെങ്കിടാചലപതി ക്ഷേത്രസമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ കൺസിലർ വി.കെ.സുജിത് എന്നിവർ സമര ഭടന്മാരെ ഹാരമണിയിച്ചു.ബാലൻ വാറണാട്ട്, രവികുമാർ കാഞ്ഞുള്ളി, പി.മുരളീധരൻ കൈമൾ ,മുരളി പൈക്കാട്ട്, പ്രതി പക്ഷ നേതാവ് കെ.പി.ഉദയൻ ,കൗൺസിലർ കെ.പി.എ.റഷീദ്,മുരളി അകമ്പടി, കെ.കെ.ഗോവിന്ദദാസ് ,പി. ഐ. സൈമൺ , പി.ഐ. ആൻ്റോ,ജോർജ് പോൾ, പ്രസാദ് പൊന്ന രാശ്ശേരി എന്നിവർ പ്രസംഗിച്ചു.

Astrologer

ഉച്ചതിരിഞ്ഞ് തിരുവെങ്കിടം സെൻററിൽ ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം നാട്ടുകാർ പ്ളക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കി ഉപവാസസമരപന്തലിലേക്ക് പ്രകടനം നടത്തി.തുടർന്ന് ഉപവാസമനുഷ്ഠിച്ചവർക്ക് ഇരുകാലുകൾക്കും സ്വാധീന കുറവിലും രോഗശയ്യയിൽ നിന്ന് സമരപന്തലിൽ എത്തിയ എരിഞ്ഞിയിൽ ഉണ്ണികൃഷ്ണൻ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
സമാപന യോഗത്തിൽ പ്രസിഡണ്ട് കെ.ടി.സഹദേവൻ അധ്യക്ഷത വഹിച്ചു.അടിപ്പാത യാഥാർഥ്യമാകുന്നത് വരെ എന്ത് വില കൊടുത്തും ആ കഷ്ൻ കൗൺസിലിൻ്റെ സമരമുഖത്ത് ഉറച്ച് നിൽക്കുമെന്ന് പൊതുയോഗത്തിൽ ഒത്തുചേർന്നവർ പ്രതിജ്ഞ ചെയ്തു.

സമാപന യോഗത്തിനു ആക്ഷൻ കൗൺസിൽ കൺവീനർ പി.ഐ. ലാസർ മാസ്റ്റർ സ്വാഗതവും രവികമാർ കാഞ്ഞുള്ളി നന്ദിയും പറഞ്ഞു. ശിവജി ഗുരുവായൂർ മുഖ്യ പ്രഭാഷണം നടത്തി.മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.എൻ.മുരളി, കൗൺസിലർമാരായ ദേവിക ദിലീപ്, വി.കെ.സുജിത്, ലോഡ്ജ് ഓണേഴ്സ് പ്രസിഡണ്ട് ജി.കെ.പ്രകാശൻ, ബ്രദേഴ്സ് ക്ളബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ട്,
രവി ചങ്കത്ത് ,മേഴ്സി ജോയ് ,ഷൈലജ ദേവൻ ( മുൻ കൗൺസിലർ), സഫീർ അലി, എന്നിവർ പ്രസംഗിച്ചു. മിഖി, ആൻ്റോ ലാസർ, ജോയ് തോമസ്, ശ്രീദേവി ബാലൻ, രാധാകൃഷ്ണ്ൻ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.

Vadasheri Footer