മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് വിരുന്നൊരുക്കും : എംഎൽഎ

Above article- 1

ഗുരുവായൂർ: കൂട്ടായ്മയുടെ ഫലമായാണ് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപലമായി ഗുരുവായൂർ മേൽപ്പാലം മറിയതെന്ന് എൻ ക അക്ബർ എംഎൽഎ പറഞ്ഞു.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മേൽപ്പാല നിർമ്മാണത്തിൽ സഹകരിച്ച എല്ലാ വകുപ്പുകൾക്കും ആർ ബി ഡി സികെ , റെയിൽവേ , കരാർ കമ്പനി. റൈറ്റ് സ് എന്നിവയ്ക്കും ഗുരുവായൂർ പൗരാവലിയുടെ നന്ദി അറിയിച്ചു

Astrologer

മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് ഈ മാസം 13ആം തീയതി 7 മണിക്ക് ഗുരുവായൂർ ടൗൺ ഹാളിൽ പ്രത്യേകം വിരുന്ന് ഏർപ്പെടുത്തുന്നതാണെന്നും എംഎൽഎ യോഗത്തെ അറിയിച്ചു ഉദ്ഘാടനത്തിന്റെ തലേദിവസം പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണനുള്ളഅവസരം നൽകും. ഉദ്ഘാടന ദിവസം നാടുമുറിക്കലിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും

മേൽപ്പാല ഉദ്ഘാടനത്തിൽ ജില്ലയിലെ മന്ത്രിമാർ റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ,എംപി, രാഷ്ട്രീയ പാർട്ടി നേതാക്കൾ എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നതാണെന്നും എംഎൽഎ യോഗത്തിൽ വ്യക്തമാക്കി തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകനം പൊതുമരാമത്ത് പ്രവർത്തികളുടെ പ്രതിമാസ അവലോകന യോഗത്തിൽ ഉൾപ്പെടുത്ത്മെന്നും എംഎൽഎ വ്യക്തമാക്കി ഗുരുവായൂർ നഗരസഭ ഹാളിൽ നടന്ന അവലോകന യോഗത്തിൽ ഒരു ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ,ഗുരുവായൂർ എസിപി സുരേഷ് ചാവക്കാട് തഹസിൽദാർ ടി കെ ഷാജി ആർബിഡിസി കെ എ ജിനീയർ അഷിദ് റൈറ്റ്സ് ഉദ്യോഗസ്ഥർ കരാർ കമ്പനി ഉദ്യോഗസ്ഥർ നഗരസഭാ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer