Above Pot

ചെമ്പൈ ,വയലിനിൽ വിസ്മയം തീർത്ത് മൈസൂർ സഹോദരങ്ങൾ.

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരിയിൽ രാത്രി നടന്ന വയലിൻ ഡ്യുയറ്റ് ശ്രദ്ധേയമായി .മൈസൂർ നാഗരാജ് , മൈസൂർ മഞ്ജു നാഥ്‌ എന്നിവരാണ് വയലിനിൽ വിസ്മയം തീർത്തത്. യെല്ലവെങ്കിടേശ്വര റാവു മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണ കുമാർ ഘട്ടത്തിലും പിന്തുണ നൽകി . വൈകീട്ട് 6 ന് ഡോ : എസ് . സൗമ്യ ഭൂപാള രാഗത്തിൽ ഗോപാലക പാഹിമാം ( മിശ്രചാപ് താളം ) ആലപിച്ചാണ് വിശേഷാൽ കച്ചേരിക്ക് തുടക്കം കുറിച്ചത്

തുടർന്ന് കാംബോജി രാഗത്തിൽ ഏലറാ കൃഷ്ണ ( രൂപക താളം ),സന്ദതം ഗോവിന്ദ ( നെട്ടു സ്വര സാഹിത്യം ), ഷണ്മുഖ പ്രിയ രാഗത്തിൽ കണ്ണനൈ പണി മനമേ ( ആദി താളം ) എന്നിവ ആലപിച്ചു . ഒടുവിൽ കുറിഞ്ചി രാഗത്തിലുള്ള മുദ്ദു ഗാരേ യശോദാ ( ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത് . പക്കമേളത്തിന് എമ്പാർ കണ്ണൻ (വയലിൻ) ,ഡൽഹി സായ്‌റാം (മൃദംഗം), പെരുകാവ് പി എൽ സുധീർ (ഘടം) എന്നിവർ പങ്കെടുത്തു

കമാസ് രാഗത്തിൽ സന്താന ഗോപാല ( രൂപക താളം ) ആലപിച്ചാണ് പട്ടാഭിരാമ പണ്ഡിറ്റ് വിശേഷാൽ കച്ചേരി ആരംഭിച്ചത് , തുടർന്ന് ധന്യാസി രാഗത്തിൽ ബാലകൃഷ്ണൻ പാദ മലർ ( രൂപക താളം ), കീര വാണി രാഗത്തിൽ ദാമോദര താവക ( ആദി താളം ) ,ചാരുകേശി രാഗത്തിൽ കൃപയാ പാലയ ശൗരേ ( മിശ്രചാപ് താളം ) എന്നിവ ആലപിച്ചു . അവസാനമായി യമുന കല്യാണി രാഗത്തിലുള്ള കൃഷ്ണ നീ ബേഗനേ ( മിശ്രചാപ് താളം ) എന്ന പ്രശസ്തമായ കീർത്തനം ആലപിച്ച് ശ്രോതാക്കളുടെ കയ്യടി വാങ്ങിയാണ് വേദി വിട്ടത് .എൻ സി മാധവ് ( വയലിൻ ) അന്നൂർ അനന്ത കൃഷ്ണ ശർമ്മ (മൃദംഗം സുനാദ് (ഗഞ്ചിറ) എന്നിവർ പക്ക മേളമൊരുക്കി.

ഫോട്ടോ: ഉണ്ണി ഭാവന