Post Header (woking) vadesheri

ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട, കണ്ണൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട. ജില്ലയിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. കർണാടകത്തിൽ നിന്നും കടത്തിയതാണ് സ്പിരിറ്റ്‌. മിനി ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്. ചകിരിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ്‌ കടത്തിയിരുന്നത്.

Ambiswami restaurant

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോസ്‌മെന്റും സ്പെഷ്യൽ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സംഘത്തെ പിടികൂടിയത്. എക്സൈസ് വിഭാഗം പിന്തുടരുന്നുണ്ടെന്ന മനസിലായ തോടെ പിക്കപ്പ് വാൻ എടക്കഴിയൂർ തെക്കേ മദ്രസ്സയിൽ നിന്നും ചങ്ങാടം റോഡിലേക്ക് തിരിക്കുകയായിരുന്നു.

Second Paragraph  Rugmini (working)

. എന്നാൽ ചങ്ങാടം പാലത്തിന് മുകളിൽ വലിയ വാഹനങ്ങൾ കയറാതിരിക്കാൻ വെച്ചിട്ടുള്ള ബാരിക്കേഡ് കടന്ന് പോകാൻ കഴിയാത്തതിനാൽ സമീപത്തെ ഓയിൽ മില്ലിന് സമീപം വാഹനം നിറുത്തിയിടേണ്ടി വന്നു. ഈ സമയം എക്സൈസ് സംഘം പിക്കപ്പ് വാൻ വളയുകയായിരുന്നു. ക്രിസ്തുമസ്, പുതുവർഷം ആഘോഷങ്ങൾക്കായി വൻ തോതിൽ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്ന് ശക്തമായ നിരീക്ഷണത്തിലാണ് എക്സൈസ്

Third paragraph