Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം സ്ഥലം അദാനി ഗ്യാസിന് , കമ്മീഷണർ അനുമതി നൽകി

ഗുരുവായൂർ : അദാനി ഗ്യാസ് കമ്പനിക്ക് ഗ്യാസ് നിയന്ത്രണ സ്റ്റേഷൻ സ്ഥാപിക്കാൻ ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകാൻ ദേവസ്വം കമീഷണർ ഗുരുവായൂർ ദേവസ്വത്തിന് അനുമതി നൽകി . ഔട്ടർ റിങ്ങ് റോഡിൽ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിന് എതിർ വശത്തുള്ള ദേവസ്വം ഭൂമിയിൽ നിന്നാണ് സ്ഥലം നൽകുന്നത് , ഏഴു മീറ്റർ നീളവും മൂന്നു മീറ്റർ വീതിയിലും മൊത്തം 21 ചതുരശ്ര മീറ്റർ (226 ചതുരശ്ര അടി ) സ്ഥലമാണ് പാട്ടത്തിന് നൽകുന്നത് വർഷത്തിൽ 1,05,000 രൂപ ദേവസ്വത്തിന് പാട്ട തുകയായി ലഭിക്കും പത്ത് വർഷ മാണ് പാട്ട കാലാവധി , പത്ത് വർഷ ത്തിനു ശേഷം പാട്ട തുക വർധിപ്പിക്കണം .

Astrologer

ഇതിനു പുറമെ ഗുരുവായൂർ ക്ഷേത്രത്തിലേക്കും അനുബന്ധ സ്ഥാപനത്തിലേക്കും ആവശ്യമായ ഗ്യാസ് അദാനി സൗജന്യമായി നൽകും . രണ്ടു ജില്ലകളിലെ ഗ്യാസ് വിതരണത്തിന്റെ ജില്ലാ റഗുലേറ്ററിങ്‌ സ്റ്റേഷൻ ആണ് ഗുരുവായൂരിലെ കണ്ണായ സ്ഥലങ്ങളിൽ ഒന്നായ ഇവിടെ സ്ഥാപിക്കുന്നത് . അതെ സമയം വൈദ്യുതി ബോർഡിന് സബ് സ്റ്റേഷൻ സ്ഥാപിക്കാൻ ദേവസ്വത്തിന്റെ തൈക്കാട് ജങ്ഷനിലെ ഒരേക്കർ സ്ഥലം പാട്ടത്തിന് നൽകിയത് പോലെ ഒടുവിൽ ദേവസ്വത്തിന് നഷ്ട കച്ചവടമാകുമോ ഇതും എന്ന സംശയവും ഉയരുന്നുണ്ട് . കരാർ ലംഘനം നടത്തിയാൽ അദാനിയുമായി കേസ് നടത്തി വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ

Vadasheri Footer