Post Header (woking) vadesheri

ചാട്ടുകുളത്ത്‌ വീട്ടിൽ നിന്ന് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

Above Post Pazhidam (working)

ഗുരുവായൂർ : ആർത്താറ്റ്‌ ചാട്ടുകുളത്ത്‌ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി ആർത്താറ്റ്‌ ചാട്ടുകുളത്ത്‌ പലചരക്ക്‌ കട നടത്തുന്ന മണ്ടുമ്പാൽ അന്തോണിയുടെ വീട്ടിൽ നിന്നാണ്‌ രണ്ട്‌ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 84 പാക്കറ്റ്‌ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്‌.

Ambiswami restaurant

അന്തോണിയുടെ പല ചരക്ക്‌ കടയും വീടും കേന്ദ്രീകരിച്ച്‌ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഹൗസ്‌ ഓഫീസർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ സബ്‌ ഇൻസ്പെക്ടർമ്മാരായ സന്തോഷ്‌, ശ്രീകൃഷ്ണൻ, ജയപ്രദീപ്‌, സിവിൽ പോലീസ്‌ ഓഫീസർമ്മാരായ നിഷീദ്‌, നിഷാദ്‌, ഉദയകുമാർ, അഭിനന്ദ്‌, വിഷ്ണു വനിത സിവിൽ പോലീസ്‌ ഓഫീസർ ക്രിസ്റ്റി എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ്‌ വീടിനകത്ത്‌ ഒളിപ്പിച്ച നിലയിൽ രണ്ട്‌ ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്‌.

Second Paragraph  Rugmini (working)


ഇവ കൂടാതെ രണ്ട്‌ ചാക്കിലധികം ഉപയോഗിച്ച്‌ കഴിഞ്ഞ പുകയില ഉത്പന്നങ്ങളുടെ കാലി പാക്കറ്റുകളും വീട്ടിൽ നിന്ന് പോലീസ്‌ കണ്ടെടുത്തു