Header 1 = sarovaram
Above Pot

ചങ്ങരകുളത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു.

ചങ്ങരംകുളം : ചങ്ങരകുളത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു . മറ്റോരാൾക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. പരിക്കേറ്റ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസിനെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസും, സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

അപകടത്തിൽ വാൻ പൂർണമായി തകർന്നു.സത്താറിന്‍റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

Astrologer

new consultancy

Vadasheri Footer