Header 1 vadesheri (working)

ചന്ദ്രയാന്‍ ദൗത്യ പരാജയം , രാഷ്ട്രം ഒറ്റക്കെട്ടായി ഐ എസ് ആർ ഒ യെ പിന്തുണക്കുന്നു

Above Post Pazhidam (working)

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഇസ്രോ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഇസ്രോ ചെയര്‍മാന്‍ വികാരാധീനനായത്. അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് മോദി സമാശ്വസിപ്പിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്.ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങൾ തുടരണം. രാജ്യം മുഴുവൻ ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിച്ചത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലാവുകയായിരുന്നു. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയതെന്നും അതിനു ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.

Second Paragraph  Amabdi Hadicrafts (working)

ദൗത്യ പരാജയത്തിലും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ഐ എസ് ആര്‍ ഒയുടെ പ്രവര്ത്തറനങ്ങളില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി രാഷ്ട്രപതി അറിയിച്ചത്.ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആര്‍ ഒയിലെ മുഴുവന്‍ അംഗങ്ങളും പ്രകടിപ്പിച്ചത് അനുകരണീയമായ പ്രതിബദ്ധതയും ധൈര്യവുമാണ്. രാജ്യം  ഐ എസ് ആര്‍ ഒ യുടെ പ്രവര്ത്ത നങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാം ശുഭമായി അവസാനിക്കട്ടേയെന്ന് പ്രത്യാശിക്കാം- രാഷ്ട്രപതി ട്വീറ്റ് ചെയ്തു

buy and sell new

ഐ എസ് അര്‍ ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമര്പ്പയണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണെന്ന് കോണ്ഗ്ര്സ് നേതാവ് രാഹുല്ഗാതന്ധി ട്വീറ്റ് ചെയ്തു.
ചന്ദ്രയാന്‍2 ദൗത്യത്തില്‍ ഐ എസ് ആര്‍ ഒ ടീമിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമര്പ്പഎണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണ്. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വ്യര്ത്ഥ മാകില്ല. ഇത് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് അടിത്തറയാകും.- രാഹുല്ഗാ‍ന്ധി ട്വീറ്റ് ചെയ്തു