Header 1 vadesheri (working)

ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ വികസന സെമിനാർ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 9 ന് ജനകീയ വികസനസെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആയിരകണക്കിന് തീർത്ഥാടകർ ദിനം പ്രതി എത്തിചേരുന്ന ഗുരുവായൂരിന്റെ വികസന സാധ്യതകളെ കുറിച്ച് ജനകീയമായ കാഴ്ചപ്പാട് ചർച്ചചെയ്യുന്നതിനും അധിക്യതർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സെമിനാറിന് മെട്രോമാൻ ഇ ശ്രീധരൻ നേത്യത്വം വഹിക്കും.

First Paragraph Rugmini Regency (working)

ശനിയാഴ്ച ഉച്ചതിരിഞ്ഞ് കിഴക്കേനടയിലെ ഹോട്ടൽ എലൈറ്റിൽ നടക്കുന്ന ജനകീയവികസന സെമിനാറിൽ സി.എൻ ജയദേവൻ എം.പി, കെ.വി അബ്ദുൾഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി, ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംങ് ഡയറക്ടറുമായ മധു എസ് നായർ എന്നിവർ പങ്കെടുക്കും. സെമിനാറിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഗുരുവായൂരിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 30 ഓളം സംഘടനകളും, പ്രതിനിധികളും നൽകിയ വികസന കാഴ്ചപ്പാടുകൾ വികസന രേഖയാക്കി ചടങ്ങിൽ അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീർത്ഥാടന നഗരത്തിന്റെ വികസനം ത്വരിതഗതിയിലാക്കുന്നതിന് പരിശ്രമിക്കുമെന്നും ജനകീയവികസന സെമിനാറിന് നേത്യത്വം നൽകുന്ന ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി മുഹമ്മദ് യാസിൻ, സെക്രട്ടറി അഡ്വ രവി ചങ്കത്ത്, പി മുരളീധരകൈമൾ, അലൈഡ് ഉണ്ണികൃഷ്ണൻ, ആർ.വി റാഫി എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)