ചെമ്പൈ സംഗീതോത്സവം, ഇത് വരെ 1252 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം ഏഴു ദിവസം പിന്നിട്ടപ്പോൾ 1252 പേർ സംഗീതാർച്ചന നടത്തി ചൊവ്വാഴ്ച മാത്രം 202 പേരാണ് സംഗീതാർച്ചന നടത്തിയത് രാത്രി നടന്ന വിശേഷാൽ കച്ചേരിയിൽ സംഗീതശാസ്ത്രജ്ഞൻ ഡോ കെ എൻ രംഗ നാഥ ശർമയുടെ സംഗീതാർച്ചന ആസ്വാദകർക്ക് വേറിട്ട അനുഭവമായി . ബഹുധാരി രാഗത്തിൽ തുളസീവന കൃതി “ഭജമാനസ” (ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് . തുടർന്ന് ഊത്തു കാട് വെങ്കിട സുബ്ബയ്യരുടെ പൂർവ കല്യാണി രാഗത്തിൽ പത്മാവതി രമണം ( മിശ്ര ചാപ് താളം ), കുന്തള വരാളി രാഗത്തിൽ സ്വാതി തിരുനാൾ കൃതി ഭോഗീന്ദ്ര ശായിനം ( ഖണ്ഡ ചാപ് ) താളം എന്നിവ ആലപിച്ചു . ദീക്ഷിതർ, തോടി രാഗത്തിൽ രചിച്ച ശ്രീകൃഷ്ണൻ ഭജ മാനസം ആലപിച്ചാണ് സംഗീതാർച്ചന സമാപിച്ചത് . ഡോ : എൻ സമ്പത്ത് ( വയലിൻ ) വൈക്കം പി എസ് വേണുഗോപാൽ ( മൃദംഗം ) തിരുവനന്തപുരം ആർ രാജേഷ് ( ഘടം ) , പറവൂർ ഗോപ കുമാർ ( മുഖർ ശംഖ് ) എന്നിവർ പക്കമേളമൊരുക്കി .
വൈകീട്ട് നടന്ന ആദ്യ കച്ചേരിയിൽ ജയകൃഷ്ണൻ ഉണ്ണി മോഹനം രാഗത്തിൽ പല്ലവി ഗോപാലയ്യർ രചിച്ച ” ശ്രീ രമാ രമണി മനോഹര” ( ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചനയുടെ ആരംഭം കുറിച്ചത് തുടർന്ന് മൈസൂർ ദേവരായാരുടെ രീതി ഗൗള രാഗത്തിൽ മമ ഹൃദയേ ( ആദി താളം ) ,കേദാരം രാഗത്തിൽ സ്വാതി തിരുനാൾ കൃതി സരസീ രുഹ നാഭ ( മിശ്ര ചാപ് താളം ) , പൂർവ കല്യാണി രാഗത്തിൽ “ദേവ ദേവ ജഗദീ ശ്വര” ( ആദി താളം ) എന്നിവ ആലപിച്ചു . ശുദ്ധ സാരംഗ് രാഗത്തിൽ “രാധേ ഹരിമിഹ” (ആദിതാളം ) അഷ്ടപദി ആലപിച്ചാണ് സംഗീത കച്ചേരി അവസാനിപ്പിച്ചത് . ഡോ വി സിന്ധു ( വയലിൻ ) തിരുവനന്തപുരം വി സുരേന്ദ്രൻ മൃദംഗം കോവൈ സുരേഷ് ( ഘടം ) എന്നിവർ പക്കമേളത്തിൽ പിന്തുണ നൽകി
നിഷ രാജഗോപാൽ ബലഹരി രാഗത്തിൽ സ്വാതി തിരുനാൾ കൃതി സ്മര സദാ മാനസ (ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് തുടർന്ന് ദർബാർ രാഗത്തിൽ യോച ന കമല ലോചന (ആദി താളം ) ദീക്ഷിതർ കൃതി യായ ഹമീർ കല്യാണി രാഗത്തിൽ “പരിമള രങ്ക” ( ചതുരശ്ര ജാതി ഏക താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . ഒടുവിൽ സ്വാതി തിരുനാൾ കൃതി ഷണ്മുഖ പ്രിയ രാഗത്തിൽ മാ മവ കരുണയ ( മിശ്ര ചാപ് താളം ) ആലപിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത്
തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ചെമ്പൈ സംഗീതോത്സവം ആസ്വദിക്കാൻ ഗുരുവായൂരിലെത്തി. വൈകിട്ട് 6ന് ആരംഭിച്ച ഡോ.ജയകൃഷ്ണൻ ഉണ്ണിയുടെ ആദ്യ വിശേഷാൽ കച്ചേരി പുരോഗമിക്കുന്നതിനിടയിലാണ് അവരെത്തിയത്. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. അൽപ നേരം ചെമ്പൈ സംഗീതമണ്ഡപത്തിലെ ഒഫീഷ്യൽ പവലിയനിൽ ഇരുന്നു. സംഗീതകലാകാരൻമാരെ അഭിവാദ്യം ചെയ്തു. രണ്ട് കീർത്തനങ്ങൾ ആസ്വദിച്ച ശേഷമാണ് അവർ മടങ്ങിയത്. വൈകുന്നേരം നാലരയോടെ ക്ഷേത്രത്തിലെത്തിയ അശ്വതി തിരുനാൾ ലക്ഷ്മിഭായി ദർശന ശേഷമാണ് ചെമ്പൈ സംഗീതോത്സവ വേദിയിലെത്തിയത്