ഗുരുവായൂരിലെ അലുവ കടകളിൽ റെയ്ഡ് ,കാലാവധി കഴിഞ്ഞ ബേക്കറി ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ഗുരുവായൂർ : ഗുരുവായൂരിലെ അലുവ കടകളിൽ നിന്നും കാലാവധികഴിഞ്ഞ വറ പൊരി സാധനങ്ങൾ പിടിച്ചെടുത്തു. കിഴക്കേ നടയിലെ ലക്ഷ്മി സ്വീറ്റ്സ്, ബോണി സ്വീറ്റ്സ്, കേരള സ്വീറ്റ്സ്, പ്രഭു സ്വീറ്റ്സ്, കൃഷ്ണേന്ദു സീറ്റ്സ്, ശ്രീക്ഷ്ണ ഫുഡ് പ്രോഡക്ട്സ്, നെക്ടർ ഫുഡ് പ്രോഡക്ട്സ് എന്നീ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കാലവധി കഴിഞ്ഞതും കലാവധി എഴുതാത്തതുമായ പൊരി, മുറുക്ക്, ചിപ്സ് തുടങ്ങി ഉദ്ദേശം ഇരുനൂറോളം പാക്കറ്റുകൾ പിടിച്ചെടുത്തു.

Above Pot

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.നിസാർ, കെ.എസ്.നിയാസ്, സുജിത് കുമാർ, കെ.ബി.സുബിൻ, എം.ഡി.റിജേഷ്എ ന്നിവർ ഹെൽത്ത് സ്ക്വാഡിൽ പങ്കെടുത്തു. കാലാവധി രേഖപ്പെടുത്താത്തതും,
കലപ്പഴക്കം ചെന്നതുമായ യാതൊരു സാധനവും യാതൊരാളും കച്ചവടത്തിനായോ അല്ലാതെയോ കടകളിൽ സൂക്ഷിക്കരുതെന്ന് ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ അറിയിച്ചു.