ചാലക്കുടിപരിയാരത്ത് സിപിഎം പ്രവര്ത്ത കനെ സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തി
ചാലക്കുടി : പരിയാരം മുനിപ്പാറയില്‍ സിപിഎം പ്രവര്ത്ത കനെ സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തി.മുനിപ്പാറ കളത്തില്‍ ഡേവീസ് (58)നെയാണ് സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിലെ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. സിപിഐ പ്രവര്ത്താകനായ പാത്രക്കട ഷിജിത്ത് (31)ന്റെ നേതൃത്വത്തിലുള്ള മറ്റ് മൂന്ന് സിപിഐ പ്രവര്ത്ത കര്‍ ചേര്ന്നാ ണ് ഡേവീസിനെ കൊലപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ആറ് മണിയോടെ സംഭവം.വീടനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഭാര്യ മേരിയുടെ കൂടെ പൂല്ലരിയുവാന്‍ പോയപ്പോഴാണ് ഷിജിത്തിന്റെ നേതൃത്വത്തിലുള്ള സിപിഐ പ്രവര്ത്തകർ പതിയിരുന്നത് ഡേവീസിനെ ആക്രമി്ച്ചത്. ക്രൂരമായി മര്ദ്ദി്ക്കുകയും,കാലില്‍ വെട്ടുകയും, ചുറ്റിക കൊണ്ട് മര്ദ്ദി്ച്ചതായും പിടിവലിയില്‍ അടിവയറ്റില്‍ ഏറ്റ മര്ദി്ന ച്ചതായും പറയുന്നു. അടിവയറ്റിലേറ്റ പരിക്കാണ് മരണത്തിന് കാരണമായിരിക്കുന്നത്.
പരിക്കേറ്റ ഡേവീസിനെ ഉടനെ തന്നെ നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വയറിനേറ്റ പരിക്ക് ഗുരതരമായത്തിനാല്‍ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ശനിയാഴ്ച രാവിലെ എ്ട്ടരയോടെ മരണമടയുകയായിരുന്നു.ഡേവീസിന്റെ വീടിനടുത്താണ് ഷിജിത്തിന്റെ വീട് വീട്ടിലേക്ക് പോകുന്ന വഴിയെ ചൊല്ലിയുള്ള തര്ക്കതമാണ് സംഭവത്തിന് കാരണമായത്.
വഴിയെ ചൊല്ലിയുള്ള തര്ക്കതത്തെ തുടര്ന്ന് ഡേവീസ് രണ്ട് മാസം മുന്പ് ഷിജിത്തിന്റെ കാല് തല്ലിയൊടിച്ചിരുന്നു ഇത് സംബന്ധിച്ച് കേസ് പറഞ്ഞു തീര്ക്കു വാന്‍ സിപിഎം സിപിഐ നേതാക്കളും മറ്റു പല തരത്തിലും ശ്രമിച്ചെങ്കിലും ഷിജിത്ത് വഴങ്ങുവാന്‍ തയ്യാറായില്ലെന്ന് പറയപ്പെടുന്നു. രണ്ട് മാസം മുന്പ് വരെ കോണ്ഗ്ര സുകാരുനായ ഡേവീസ് ഷിജിത്തുമായുള്ള സംഭവത്തിനടുത്താ്ണ് സിപിഎമ്മില്‍ ചേരുന്നത്. ഷിജി്ത്തിനെ മര്ദ്ദി്ച്ച് സംഭവത്തില്‍ മുനിപ്പാറയില്‍ സിപിഐ വലിയ പ്രതിഷേധ യോഗം ചേരുകയും നേതാക്കള്‍ തന്നെ തിരിച്ചടിക്കുമെന്ന് പരസ്യമായി പ്രസംഗിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്ന്നാണ് വളരെ ആസൂത്രിതമായി ശനിയാഴച ഡേവീസിനെ സിപിഐ പ്രവര്ത്തനകര്‍ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവമറിഞ്ഞ ചാലക്കുടി ഡിവൈഎസ്പി കെ.എം.ജിജിമോന്‍, ചാലക്കുടി സി.ഐ സൈജു കെ പോള്‍,എസ്.ഐ എം.എസ് ഷാജന്‍ തുടങ്ങിയവര്‍ സ്ഥലത്തെ്ത്തി പ്രതികള്ക്കാ യി അന്വേക്ഷണം ഊര്്ജ്ജി തമാക്കിയിട്ടുണ്ട്.തൃശ്ശൂരി്ല്‍ നിന്ന് വിനീത വേണു ഗോപാലിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗദരും, ഫോറന്സി്ക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്ര്‌ത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികള്ക്കാ യി സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.മരണ മടഞ്ഞ ഡേവീസിന്റെ ഭാര്യ മേരി. മക്കള്‍.രജ്ജി്ത് ,ശ്രീജിത്ത് (ഇരുവരും വിദേശത്താണ്).പോലീസ് നടപടികള്‍ പൂര്ത്തി യാക്കി പോസ്റ്റ്‌മോര്ട്ടം നടത്തി, സംസ്‌ക്കാരം പിന്നീട്.ഷിജിത്തിന്റെ ബന്ധുക്കളായ രണ്ട് പേരും,സുഹൂൃത്തുമാണ് പോലീസ് ക്‌സറ്റഡിയിലുള്ളത്. മറ്റു പ്രതികളെ കുറിച്ച്ും പോലസീന് വ്യക്തമായ സൂചന ലഭിച്ചതായിട്ടാണ് പറയുന്നത്. സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേക്ഷണം പുരോഗമി്ക്കുന്നത്