Above Pot

കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് കേരളത്തിൽ പ്രായോഗികമല്ല. സി.ആര്‍.നീലകണ്ഠന്‍

ചാവക്കാട്: ജൈവമാലിന്യസംസ്‌ക്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ: സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു . ചക്കംകണ്ടത്ത് മാത്രമല്ല, കേരളത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്ന ആശയം ഒട്ടും പ്രായോഗികമല്ലാത്ത ഒന്നാണ്. പ്ലാന്റ് അഴിമതിക്ക് വേണ്ടിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

First Paragraph  728-90

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക എന്നത് ഏതു തദ്ദേശ സ്ഥാപനത്തിന്റെയും പ്രാഥമികമായ ഉത്തരവാദിത്തമാണ്.അതു ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകാത്തതാണ് കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം-നീലകണ്ഠന്‍ പറഞ്ഞു. ചക്കംകണ്ടത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പൗരാവകാശവേദി സംഘടിപ്പിച്ച ബഹുജന സംഗമവും വായ് മൂടികെട്ടി നടത്തിയ മനുഷ്യചങ്ങലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Second Paragraph (saravana bhavan

ചക്കംകണ്ടത്ത് മനുഷ്യാവകാശങ്ങളുടെയും നിയമങ്ങളുടെയും പരിപൂര്‍ണ്ണമായ ലംഘനമാണ് നടക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശം തന്നെ നിഷേധിക്കുന്ന ചക്കംകണ്ടത്തെ മാലിന്യപ്രശ്‌നം ഭരണകൂടവും അധികാരികളും കണ്ടം ഭാവം പോലും നടിക്കുന്നില്ലെന്ന് നീലകണ്ഠന്‍ പറഞ്ഞു. .പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായി.ചക്കംകണ്ടം പാലം പരിസരത്ത് നടന്ന ബഹുജനസംഗമത്തിലും മനുഷ്യചങ്ങലയിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ബഹുജന സംഗമത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള ഭീമ ഹര്‍ജിയിലേക്ക് ഒപ്പുകള്‍ ശേഖരിച്ചു.വാർഡ് കൗൺസിലർ ലത പ്രേമന്‍, ജനപക്ഷം സംസ്ഥാന സെക്രട്ടറി ബെന്നി ജോസഫ്, സി.എം.സഗീര്‍, പി.എ.ഷാഹുല്‍ ഹമീദ്, അനീഷ് പാലയൂര്‍, ഷാനവാസ് തിരുവത്ര, കെ.ടി.പ്രസന്നന്‍, പി.കെ. അക്ബര്‍, ഹാരീസ് രാജ്, സുജിത്ത് അയിനിപ്പുള്ളി, ആര്‍.പി.റഷീദ്, ഫാമീസ് അബൂബക്കര്‍, നവാസ് തെക്കുംപുറം, കെ.പി.അഷ്‌റഫ്, മണി പൂക്കാട്ട്, ദസ്തഗീര്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു