Header 1 = sarovaram
Above Pot

സൂചന കണ്ട് പഠിച്ചില്ലെങ്കിൽ ചൈത്രക്ക് ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകും – ജയശങ്കർ

കൊച്ചി: പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ തിരഞ്ഞു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്ത് സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ഡി സി പി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ അഡ്വ.ജയശങ്കര്‍ രംഗത്ത് . ചൈത്ര തെരേസയ്ക്ക് ഇങ്ങനെയാണെങ്കില്‍ ജേക്കബ് തോമസിന്‍റെ അനുഭവമുണ്ടാകുമെന്ന് സര്‍ക്കാര്‍ നടപടിയെ പരിഹാസിച്ച് ഫേസ്ബുക്കിലൂടെ അഡ്വ.ജയശങ്കര്‍ അഭിപ്രായപ്പെട്ടു

ജയശങ്കറിന്‍റെ കുറിപ്പ്

Astrologer

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്.

ചൈത്ര തെരേസ ജോൺ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ കണ്ട ഓർമകളും ഉണ്ട്.

എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനമല്ല.

സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിൻ്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്

Vadasheri Footer