ചാവക്കാട് ഓപ്പൺ സ്ക്കൗട്ട് ഗ്രൂപ്പ് തെരുവിൽ ഉറങ്ങുന്നവർക്ക് പുതപ്പ് നൽകി

">

ഗുരുവായൂർ : ചാവക്കാട് ഓപ്പൺ സ്ക്കൗട്ട് ഗ്രൂപ്പ് 43 ന്റെ ആഭിമുഖ്യത്തിൽ ശൈത്യകാലത്ത് തെരുവിലുറങ്ങുന്ന ഹൃദയങ്ങളിലേക്ക് സാന്ത്വനവുമായ് അവരും ഉറങ്ങട്ടെ സുഖമായ് എന്ന സന്ദേശവുമായി സ്നേഹപുതപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധി സ്മൃതി മണ്ഡപത്തിനു മുൻപിൽ വച്ച് ജില്ലാ കമ്മീഷണർ പി.ഐ. ലാസർ നിർവ്വഹിച്ചു. രാത്രികളിൽ ഗുരുവായുരിന്റെ പ്രാന്തപ്രദേശങ്ങളിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അഗതികൾക്ക് പുതപ്പ് വിതരണം ചെയ്യും. യോഗത്തിൽ റോവർ ലീഡർ എം.എസ് രാജൻ അദ്ധ്യ ക്ഷത വഹിച്ചു.എം.വി.ഗോപാലൻ, സത്യൻ മുല്ലശ്ശേരി, സി.എം ഷിയാസ്, സി.എം നാസിഫ് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors