Post Header (woking) vadesheri

രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തും : നിർമല സീതാരാമൻ

Above Post Pazhidam (working)

ന്യൂഡൽഹി ∙ രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്

Ambiswami restaurant

2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ്. നിലവിൽ 2 ലക്ഷം ആണ് ഇളവുള്ളത്. ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും നികുതിയിളവ് അനുവദിക്കും. ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3% സർചാർജ് എർപ്പെടുത്തും. പാൻ‌ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം. ആദായ നികുതി സ്‌ലാബിൽ മാറ്റമില്ല. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പരിഗണന. നികുതി റിട്ടേണുകൾ ഏകീകരിക്കും. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്.

Second Paragraph  Rugmini (working)

ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും. 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും റെയിൽവേ വികസനത്തിന് പിപിപി മോഡൽ. 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം. 2020 ഓടെ നാല് പുതിയ എംബസികൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യവ്യാപകമായി മെട്രോ ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കും.
210 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ വര്‍ഷം മെട്രോ സര്‍വ്വീസ് വ്യാപിപ്പിക്കും.
300 കിമീ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഗതാഗതസംവിധാനത്തില്‍ വന്‍മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് മാല പദ്ധതിയും (ദേശീയപാതാവികസനം) സാഗര്‍മാല പദ്ധതിയും(ജലഗതാഗതവികസനം) സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതോടൊപ്പം ഉഡാന്‍ പദ്ധതി (ചെലവ് കുറഞ്ഞ വിമാനയാത്ര) പോലുള്ളവ കൂടി ചേരുന്നതോടെ ഗ്രാമീണ-നഗരമേഖലകളെ ബന്ധിപ്പിക്കാനും അവ തമ്മിലുള്ള അന്തരം കുറയ്ക്കാനും സാധിക്കും. രാജ്യത്തെ റെയില്‍വെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ 2018-2030 കാലയളവില്‍ 50 ലക്ഷം കോടി രൂപ ചിലവിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളത്തതോടെ നിക്ഷേപം കണ്ടെത്തും.

Third paragraph

രാജ്യത്തെ പാചകവാതക വിതരണത്തിന് ദേശീയശൃംഖല രൂപീകരിക്കും പദ്ധതിയുടെ ബ്ലൂപ്രിന്‍റ് ഈ വര്‍ഷം പ്രസിദ്ധീകരിക്കും. 140 ദിവസം കൊണ്ട് ഭവനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു നേരത്തെ ഇതിനായി 340 ദിവസം വരെ വേണ്ടി വന്നിരുന്നു.
രാജ്യം കൂടുതല്‍ വളരുമ്പോള്‍ അതിനൊത്ത രീതിയില്‍ ഊര്‍ജ്ജമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് ഇന്‍ പവര്‍ സെക്ടര്‍ പദ്ധതി നടപ്പാക്കും. ഇതുവഴി വൈദ്യുതി വിതരണം കൂടുതല്‍ ഫലപ്രദമാവും.
രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ കരുത്തുറ്റതാക്കാന്‍ പദ്ധതി. എഫ്.എ.എം.ഇ രണ്ടാം ഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിക്കും.
80250 കോടി രൂപ ചിലവിട്ട് 1,25,000 കിലോ മീറ്റര്‍ റോഡുകള്‍ നവീകരിക്കും