Post Header (woking) vadesheri
Browsing Category

News

മറ്റം തിരുനാൾ മെയ് രണ്ടു മുതൽ ആറു വരെ

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാൾ മെയ് 2,3,4,5,6 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി .ഡോ. ഫ്രാൻസീസ് ആളൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 2ന് വൈകീട്ട് 5ന് പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി എന്നീ

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി

ന്യൂ ദില്ലി : പഹൽ ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്കാ‍ന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം

ഗുരുവായൂർ ബലരാമ ക്ഷേത്രത്തിൽ ചുമർചിത്രങ്ങൾ മിഴി തുറന്നു.

ഗുരുവായൂർ : ദേവസ്വo കീഴേടമായ നെൻമിനി ശ്രീബലരാമ ഷേത്രത്തിനഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു. . ഇന്നു രാവിലെയായിരുന്നു ചുമർചിത്ര സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ വേണുഗോപാലം ചിത്രത്തിന്റെ കണ്ണുകളിൽ കറുപ്പ് നിറം നൽകി

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന

വ്യാജ ലഹരിമരുന്ന് , ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ്

ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം

ഗുരുവായൂരിൽ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ

കേരളത്തിൽ വിൽക്കുന്നത് എലിവിഷം ചേർത്ത എം ഡി എം എ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘം വിൽപന നടത്തുന്നത് വ്യാജ എംഡിഎംഎയാണെന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങൾ വിലയാണ്. യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ

മുനക്കകടവിൽ അനധികൃത മണലെടുപ്പ്: കോൺഗ്രസ് പ്രതിഷേധിച്ചു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഒൻപതാം വാർഡിൽ, കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ വടക്ക്, ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്ന

ജനസേവാഫോറം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കാളികളായി. നഗരസഭ ടൗൺഹാളി (പ്രീഡം ഹാൾ)ൽ ചേർന്ന സദസ്സിൽ ജോതിർഗമയ പദ്ധതിയുടെ ഉൽഘാടനം ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി .ഡോക്ടർ