തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി

Above Post Pazhidam (working)

ന്യൂ ദില്ലി : പഹൽ ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്കാ‍ന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നല്കികയതെന്നും അദ്ദേഹം വ്യക്തമാക്കി.

Poonthanam

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപി ക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Vasudev Inn
Rugmani 700-200

യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുൽ വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽ ഗാമിലേത് . 26 പേരാണ് ഭീകരരുടെ വെടിയേറ്റ് പഹൽ ഗാമിൽ കൊല്ലപ്പെട്ടത്

First Paragraph Jitesh panikar (working)