കാഷ്വാലിറ്റി കോംപ്ലക്സിന്റെ ശിലാസ്ഥാപനം
ചാവക്കാട് :താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് .ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പി ഡബ്ല്യൂ ഡി ബിൽഡിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ . ടി. കെ. സന്തോഷ് കുമാർ . പഞ്ചായത്ത് പ്രസിഡന്റ് മാരായ . വിജിത സന്തോഷ്, . ജാസ്മിൻ ഷഹീർ, ടി.വി. സുരേന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . ബുഷ്റ ലത്തീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികൾ തുടങ്ങിയവർ സംസാരിച്ചു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജ്കുമാർ നന്ദി പറഞ്ഞു.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവഴിച്ചാണ് പുതിയ കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടം നിർമ്മിക്കുന്നത്. നഗരസഭ കൗൺസിലർമാർ, താലൂക്ക് ആശുപത്രി ജീവനക്കാർ, ആശാവർക്കേഴ്സ് , കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ തുടങ്ങിവർ പങ്കെടുത്തു.