3.81 കോടി രൂപയുടെ തിരിമറി, ഡോ.ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

Above article- 1

തിരുവനന്തപുരം: കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ എം.ഇ.എസ്. പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. എം.ഇ.എസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് പരാതി. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഫസല്‍ ഗഫൂര്‍ ഒന്നാം പ്രതിയും എം.ഇ.എസ്. ജനറല്‍ സെക്രട്ടറി പി.ഒ.ജെ. ലബ്ബ രണ്ടാം പ്രതിയുമാണ്. എം.ഇ.എസ്. അംഗമായ എന്‍.കെ. നവാസ് ആണ് പരാതിക്കാരന്‍.

വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരെ ചുമത്തിയത്. പരാതിയില്‍ പോലീസ് നടപടി എടുക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Astrologer

Vadasheri Footer