കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന് ഗുരുവായൂരിൽ സുഖ ദർശനം : ഹൈക്കോടതി റിപ്പോർട്ട് തേടി
p>ഗുരുവായൂർ : കോവിഡ് നിയന്ത്രണം ലംഘിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഖ ദര്‍ശനം നടത്തിയതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം സെക്രട്ടറി പി വേണുഗോപാലും കുടുംബവും , ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ ചെയർമാന്റെ അടുത്ത ബന്ധു തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ബി.ജെ.പി. നേതാവ് നാഗേഷ് ആണ് കോടതിയെ സമീപിച്ചത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തിനിടെ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നാമ്പലത്തില്‍ കയറുകയും രണ്ട് തവണ ദര്‍ശനം നടത്തുകയും ചെയ്തു. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇതിന്‍പ്രകാരം മന്ത്രിയുടെ ഭാര്യക്കെതിരെ കേസ് എടുക്കണമെന്നാണ് നാഗേഷിന്റെ ആവശ്യം.
പോലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പോലീസ് വിശദീകരിക്കേണ്ടിവരും. കേസ് പതിനാലാം തിയതി വീണ്ടും കോടതി പരിഗണിക്കും.