Above Pot

ചാവക്കാട് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായ “കാൻ തൃശൂർ” , ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു..

First Paragraph  728-90

. നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക് ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ്, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ , പ്രമീള എം.ബി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി.കെ.ശ്രീജ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു , കെ.ആർ. രാജു എന്നിവർ സംസാരിച്ചു.

Second Paragraph (saravana bhavan

ഓങ്കോളജി, സർജറി, ഗൈനക്കോളജി, ഫിസിഷ്യൻ, ഇ.എൻ.ടി., പൾമനോളജി,ഡെന്റൽ എന്നീ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ ഡോക്ടർമാരെ നിയോഗിച്ചായിരുന്നു ക്യാംപ് നടത്തിയത്. 150 ഓളം രോഗികൾ ക്യാംപിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ . സി.വി , പബ്ലിക് ഹെൽത്ത്‌ നഴ്സ് പ്രഭ . കെ.എസ്, നഴ്സിങ് സൂപ്രണ്ട് സുധ. ആർ, ഹെഡ് നഴ്സ് ജിനി ഡിക്സൻ എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി