Above Pot

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു , പാകിസ്ഥാനി അറസ്റ്റിൽ

ദുബൈ : ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു . പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീ (36) മാണ് മരിച്ചത് . സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത് . ഷാർജയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ മാനേജറായിരുന്നു ഹക്കീം .

Astrologer

സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയിൽ ഹക്കീമിൻറെ സുഹൃത്തുക്കളും പാകിസ്ഥാൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായി . ഇത് പരിഹരിക്കാനായി ഹക്കീം ഇവിടെ എത്തുകയായിരുന്നു . തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ പാകിസ്ഥാൻ സ്വദേശി ഹക്കീമിനെ മൂന്നുതവണ കുത്തി .

ഉടൻ തന്നെ ഹക്കീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പാകിസ്ഥാൻ സ്വദേശിയുടെ ആക്രമണത്തിൽ മറ്റ് രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട് ..

Vadasheri Footer