Header 1 vadesheri (working)

കൊറോണ സമയത്ത് റദ്ദ് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്ന് ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃപ്രയാറിലുള്ള ഗുഡ് ഡേ ഇൻ്റർനാഷണൽ ട്രാവൽ ഏൻ്റ് ടൂറിസം എൽ എൽ സിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.

First Paragraph Rugmini Regency (working)

രഘു രാമൻകുട്ടി കൊച്ചി- ന്യൂ ഡെൽഹി – ചണ്ഡിഗഢ് ഫ്ലൈറ്റ് ടിക്കറ്റുകളാണ് 12,500 രൂപ നല്കി എടുത്തിരുന്നതു്. ഇതിനിടെ കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്തിരുന്നു . എന്നാൽ ടിക്കറ്റിനായി അടച്ച തുക തിരികെ നല്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ടിക്കറ്റുകൾ ബുക്ക് ചെയ്ത ചാർജായ 12500 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .

Second Paragraph  Amabdi Hadicrafts (working)