കനറാ ബാങ്കിന്റെ വിളക്കാഘോഷത്തിൽ ഗുരുവായൂർ ക്ഷേത്രം നറുനെയ് ശോഭയില്‍ തിളങ്ങി
ഗുരുവായൂര്‍:ഭക്തി സാന്ദ്ര മായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ക്ഷേത്ര മതിൽക്കകം നറുനെയ് ശോഭയില്‍ തിളങ്ങി. ക്ഷേത്രത്തില്‍ രാവിലെ ദേവസ്വം ആനതറവാട്ടിലെ കൊമ്പന്‍ വലിയകേശവന്‍ ശ്രീഗുരുവായൂരപ്പന്റെ തങ്കതിടേേമ്പറ്റിയുള്ള കാഴ്ച്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റേയും, ഗോപന്‍മാരാരുടേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയായി. ഉച്ചക്ക് മൂന്നരയ്ക്ക് പരയ്ക്കാട് തങ്കപ്പന്‍ മാരാരും, സംഘവും നയിച്ച പഞ്ചവാദ്യത്തോടേയുള്ള കാഴ്ച്ചശീവേലിയും ഭക്തിനിര്‍ഭരമായി. രാത്രി ഗുരുവായൂര്‍ മുരളിയും, ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്ന് നടന്ന ഇടയ്ക്കാ-നാദസ്വരത്തോടെയുള്ള വിളക്കെഴുന്നെള്ളിപ്പില്‍, വലിയകേശവന്‍ ഭഗവാന്റെ തിടേേമ്പറ്റി. വിനായകനും, രവികൃഷ്ണനും പറ്റാനകളായി.
രാവിലെ ബാങ്ക് മണ്ഡപത്തില്‍ കനറാബാങ്ക് തിരുവനന്തപുരം ജനറല്‍ മാനേജര്‍ ജി.കെ. മായ ഭദ്രദീപം തെളിയിച്ചതോടെ പ്രൊഫസര്‍ കലാമണ്ഡലം രാജനും, സംഘവും അവതരിപ്പിച്ച മദ്ദള കേളിയുമുണ്ടായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-ന് ഗുരുവായൂര്‍ കനറാബാങ്ക് ചീഫ്മാനേജര്‍ ടി. രവി ഭദ്രദീപം തെളിയിച്ചതോടെ കലാപരിപാടികള്‍ക്കും തുടക്കമായി. രാവിലെ ഏഴിന്, ലോക റിക്കാര്‍ഡ് ഉടമ ഗുരുവായൂര്‍ ജ്യോതിദാസിന്റെ സോപാനസംഗീതം, രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30-വരെ ബാങ്ക് ജീവനക്കാരും, സംഘവും അവതരിപ്പിച്ച ശാസ്ത്രീയസംഗീതം, ഭക്തിഗാനം, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിരക്കളി, ഭരതനാട്ട്യം എന്നിവയും, വൈകീട്ട് 6.30-മുതല്‍ രാത്രി എട്ടുവരെ പാര്‍ശ്വനാഥ് ഉപാദ്ധ്യേ, ശ്രുതി ഗോപാല്‍, ആദിത്യ എന്നിവര്‍ അവതരിപ്പിച്ച ”സമര്‍പ്പണം” നൃത്തപരിപാടിയും, രാത്രി 8.30-മുതല്‍ 10.30-വരെ സിഗ്നല്‍സ് ദി റിയല്‍ മ്യൂസിക് ടീം ”മയില്‍പീലി” സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും വിളക്കാഘോഷത്തിന് മാറ്റുകൂട്ടി. ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ പത്താംദിവസമായ ഇന്ന്, തൃശ്ശൂര്‍ നാണുഎഴുത്തച്ഛന്‍ കുടുംബാംഗങ്ങളുടെ വിളക്കാഘോഷം സമുചിതമായ് ആഘോഷിക്കുന്നു. (ഫോട്ടോയുണ്ട്.)