Madhavam header
Above Pot

കൃഷ്ണനാട്ടം കലാകാരൻ വിനോദ് കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ വിനോദ് കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. മമ്മിയൂർ ചാലയ്ക്കൽ വീട്ടിൽ ബിനോയ് (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കൃഷ്ണനാട്ടം കളികഴിഞ്ഞ് രാത്രി ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിനോദ് കുമാറിനെ ബിനോയ് വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിയർ കുപ്പി പൊട്ടിച്ച് വിനോദിന്റെ വയറ്റിലും കയ്യിലും കുത്തി പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. ബോധരഹിതനായ വിനോദിനെ വീടിനകത്ത് കിടത്തിയ ശേഷം ബിനോയ് കാവലിരുന്നു. രാവിലെ 11 മണിയോടെ ബിനോയിയുടെ വീട്ടിലെത്തിയ ഓട്ടോ ഡ്രൈവറാണ് വിവരമറിഞ്ഞ് വിനോദിനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്‌ഐ വിനമോദിന്റെ നേതൃത്വത്തിൽ എഎസ്‌ഐമാരായ അനിരുദ്ധൻ. പി.എസ്.അനിൽകുമാർ, സീനിയർ സീപിഒ സജിത്ത് കുമാർ, പ്രേംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Vadasheri Footer