Header 1 vadesheri (working)

കാമറ ഡമ്മി തന്നെ , ആരോപണ വിധേയരെ തിരിച്ചെടുക്കും : നഗര സഭ

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ വനിതാ കണ്ടിജന്റ് ജീവനക്കാർ വസ്ത്രം മാറുന്നിടത്ത് സ്ഥാപിച്ചുവെന്ന് പ്രചരിപ്പിച്ച കാ മറ ഡമ്മി കാമറയാണെന്ന് പോലീസ് സൈബർ സെൽ വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞതായി ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ടൗൺഹാളിലെ സെക്യുരിറ്റി മുറിയിലാണ്കാമറ സ്ഥാപിച്ച നിലയിൽ കണ്ടത്. ശുചീകരണ തൊഴിലാളികൾ വസ്്ത്രം മാറുന്നതിനായി നഗരസഭയുടെ അനുവാദമില്ലാതെ ഉപയോഗപ്പെടുത്തിയ സെക്യൂരിറ്റി മുറിയിൽ കാമറ കണ്ടതിനെ തുടർന്ന് നഗരസഭയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.

First Paragraph Rugmini Regency (working)

ഇതിനെ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സന് നൽകിയ പരാതിയെ തുടർന്ന് സെക്യുരിറ്റി മുറിയിൽ നിന്നെടുത്ത ക്യാമറ ടെമ്പിൾ പോലീസിനെ ഏല്പിക്കുകയായിരുന്നു. പ്രഥമ ദ്യഷ്ട്യ ക്യാമറ ഡമ്മിയാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെങ്കിലും വിദഗ്ദ പരിശോധനയ്ക്കായി ക്യാമറ സൈബർ സെല്ലിന് കൈമാറുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിൽ നിന്ന് ക്യാമറ ഡമ്മിക്യാമറയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് നൽകുകയായിരുന്നു. നേരത്തെ രാഷ്ട്രീയപ്രേരിതമായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതായി നഗരസഭ ഭരണസമിതി അറിയിച്ചു.

new consultancy

Second Paragraph  Amabdi Hadicrafts (working)

ആരോപണ വിധേയരായ താൽകാലിക ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു. സെക്യുരിറ്റി മുറിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കളവ് പോകുന്നുവെന്ന സംശയത്തെ തുടർന്നാണ് ടൗൺഹാളിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരൻ നഗരസഭയെ അറിയിക്കാതെ ക്യാമറ സ്ഥാപിച്ചത്. ക്യാമറ വിവാദത്തെ തുടർന്ന് നഗരസഭ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും നഗരസഭ ഭരണസമിതി അറിയിച്ചു. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ് ഷെനിൽ, കെ.വി വിവിധ്, എം.രതി, നിർമ്മല കേരളൻ, മുൻ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.

buy and sell new