സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

Above article- 1

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജില്ലാ കോൺഗ്രസ് നേതൃത്വം ഗോപ പ്രതാപന്റെ പേരാണ് നിർദേശിച്ചത് . പ്രസിഡന്റ് ആയിരുന്ന കെ കെ സെയ്ത് മുഹമ്മദ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു വെന്നാരോപിച്ച് കോൺഗ്രസ് ഡയറ്കടർമാർ അവിശ്വാസം കൊണ്ട് വരികയായിരുന്നു . തുടർന്ന് മുസ്ലിം ലീഗിലെ പി കെ അബൂബക്കർ ആക്ടിംഗ് പ്രസിഡണ്ടായി . ഇതിനിടയിൽ നാല് ഡയക്ടർമാരെ അയോഗ്യരാക്കാൻ വേണ്ടിയുള്ള ശ്രമം ഇടതുപക്ഷവുമായി കെ കെ സെയ്ത് മുഹമ്മദ് നടത്തിയെങ്കിലും വിജയിച്ചില്ല. കെ കെ സെയ്ത് മുഹമ്മത് ഉൾപ്പെടെ നാല് ഡയറ്കടർമാർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ആക്ടിങ്ങ് പ്രസിഡണ്ട് പി.കെ.അബുബക്കർ , കെ.ജെ.ചാക്കോ, പി.വി.ബദറുദ്ദീൻ, സലാം വെൺമേനാട്, നിയാസ് അഹമ്മദ്, സി.പി.പ്രശാന്ത്, ബിന്ദു നാരായണൻ, മീരാ ഗോപാലകൃഷ്ണൻ, ദേവിക നാരായണൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ വരണാധികാരിയായി

Vadasheri Footer