Header 1 = sarovaram
Above Pot

സി ടി ലോനപ്പൻ ഗുരുക്കളെ അനുസ്മരിച്ചു

ഗുരുവായൂർ : സി ടി ലോനപ്പൻ ഗുരുക്കളുടെ ഒന്നാം ചരമവാർഷീക ദിന അനുസ്മരണം എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു ആശാൻ്റെ പേരിൽ രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. നഗര സഭ ദാമോദരൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ പി ഉദയൻ അധ്യക്ഷത വഹിച്ചു .

കളരി ഗുരുക്കന്മാരായ കെ പി കൃഷ്ണദാസിനെയും വിനോദ് കുമാറിനെയും ആദരിച്ചു. സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിലെ വിജയികളെ അനുമോദിച്ചു.നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഫാദർ സെബാസ്റ്റ്യൻ പേരൂട്ടിൽ കേരള കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഇ ജി സത്യപ്രകാശ് ഗുരുക്കൾ , കെ കെ മുരളി,വി എൻ രാധാകൃഷ്ണൻ ഗുരുക്കൾ,ഉണ്ണി നമ്പൂതിരി,പി ആർ ഡെന്നി ,രാജേന്ദ്രൻ കണ്ണത്ത്, ആൻ്റോ ഇ ജെ എന്നിവർ സംസാരിച്ചു.

Astrologer

സി ടി ലോനപ്പൻ ഗുരുക്കൾ സ്ഥാപിച്ച ഇന്ത്യൻ മാർഷൽ സെൻറർ എന്ന കളരിയിലെ വിദ്യാർത്ഥിനികളായ അനുഗ്രഹ ജോസ് , റിനീസ് ഡെന്നി, എന്നിവർ അവതരിപ്പിച്ച പ്രദർശന കളരിപ്പയറ്റും ഉണ്ടായിരുന്നു.
പി എൽ സണ്ണി .കെ ഉണ്ണികൃഷ്ണൻ.എ കെ മൊയ്നുദ്ദീൻ .പി കെ അബൂബക്കർ . ടി.കെ ഗിരീഷ് കുമാർ .ജോയ്സൺ മാങ്ങൻ .ജോസ് പാറക്കാടൻ .വിജയൻ എം കെ .എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Vadasheri Footer