Above Pot

തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു . 75 വയസായിരുന്നു .പോന്നേനെങ്ങാട്ടിൽ കുടുംബാംഗമാണ് . ഉമ്മൻ ചാണ്ടി വി എം സുധീരൻ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു .18 വയസിൽ വടക്കേകാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി 20 വർഷം ആ പദവിയിൽ ഇരുന്നു .പാലക്കാട് കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ർ സ്ഥാനവും വഹിച്ചിട്ടുണ്ട് . തിരുവളയന്നൂർ ഹൈസ്ക്കൂൾ മുൻ മാനേജർ ആയിരുന്നു . വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗമായ അദ്ദേഹം ദീര്ഘ കാലം ആ സ്ഥാനത് പ്രവർത്തിച്ചു .ഗുരുവായൂർ നിയോജകമണ്ഡലം യൂത് കോൺഗ്രസ് കോൺഗ്രസ് എന്നീ കമ്മറ്റികളിൽ വിവിധ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട് , തിരുവളയന്നൂർ ഹൈസ്‌കൂളിൽ നിന്നും വിരമിച്ച പരേതയായ രുക്മണിയാണ് ഭാര്യ . മക്കൾ :രാഗേഷ് , രേഖ, മരുമകൾ ജിജി രാഗേഷ് ,സംസ്‍കാരം ശനിയാഴ്ച നടക്കും

First Paragraph  728-90